മൗലീദാഘോഷത്തിന്‍റെ
ഇസ്ലാമിക മാനം
വിശ്വാസിയുടെ സ്നേഹപാത്രവും
പ്രതീക്ഷാകേന്ദ്രവുമാണല്ലോ തിരു നബി (സ).അവരെ സ്നേഹിക്കല്‍ വിശ്വാസ പൂര്‍ത്തീകരണത്തിന്‍റെ
ഭാഗമാണ്.പ്രവാചകസ്നേഹമില്ലാത്ത ഹൃദയം ഇടിഞ്ഞ് പൊളിഞ്ഞവീട്പോലെയാണെന്ന് ജ്ഞാനികള്‍ പറഞ്ഞിട്ടുണ്ട്.ഭൗതികമായ
സര്‍വ്വവസ്തുക്കളെക്കാള്‍ പ്രവാചകസ്നേഹമാണ് പരമപ്രധാനമെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസും
സ്ഥീകരിച്ചിട്ടുണ്ട് എന്നിരിക്കെ തിരുജന്മമുഹൂര്‍ത്തങ്ങള്‍ കടന്ന് വരുമ്പോള്‍ മനുഷ്യകുലത്തിനു
കൈവന്ന ഒരു വലിയ അനുഗ്രഹമെന്ന വസ്തുതയെ മുന്‍നിര്‍ത്തി ഹൃദയം തുറന്ന് സന്തോഷിക്കലും
പ്രവാചകഅപദാനങ്ങള്‍ ഉരുവിടലും ആ മഹല്‍ജീവിതത്തിന്‍റെ അനുഗ്രഹീത സംഭവങ്ങള്‍ അയവിറക്കലും
സ്വഭാവികമാണ്.ഇതൊരാളുടെ ഹൃദയസ്നേഹത്തിന്‍റെ ആധിക്യത്തെയാണ് പ്രധിനധീകരിക്കുന്നത്.അല്ലാഹുവിനേയും
റസൂലിനേയും ഹൃദയമായി തിരിച്ചറിഞ്ഞൊരു വിശ്വാസി മുന്‍മാതൃകകളോ പ്രേരണകളോ ഇല്ലാതെ തന്നെ
ഇത് അനുവര്‍ത്തിച്ചിര്ക്കുന്നതുമാണ്.കാരണം ഹൃദയമാണ് ഇത് തീരുമാനിക്കുന്നത്. ഹൃദയത്തിന്‍റെ
ദൈവികബന്ധം ഇതിന്‍ വയികാണിക്കുന്നു.
പ്രവാചകരുടെ കാലത്ത് തന്നെ
ഇസ്ലാം കടന്ന്വന്ന കേരളത്തില്‍ ഇസ്ലാമിക തനിമയിലൂന്നുയ ജീവിതമുറകളാണ് അനുവര്‍ത്തിക്കപ്പെട്ടത്.നിര്‍ബന്ധാനുഷ്ഠാനങ്ങള്‍ക്കും
വിശ്വാസങ്ങള്‍ക്കും പുറമെ പ്രവാചകരുമായി ഹൃദയബന്ധം സ്ഥാപിച്ചവരായിരുന്നു ഇവിടത്തെ ജ്ഞാനികള്‍.അത്കൊണ്ട്തന്നെ
പ്രവാചകാപദാനങ്ങള്‍ കൊണ്ടും മാഹാത്മ്യവിവരങ്ങള്‍ കൊണ്ടും മുഖരിതമായൊരന്തരീക്ഷം സൃഷ്ട്ടിച്ച്
കൊണ്ടാണ് അവരവിടെ ഇസ്ലാമിക നവോത്ഥാനം സാധ്യമാക്കിയത്.അന്നിതിന്‍റെ പ്രാമാണികതയെയോ പ്രസക്തിയേയോ
ചോദ്യം ചെയ്യാന്‍ ബുദ്ധിയുള്ള ഒരു ജ്ഞാനിയും മുന്നോട്ട് വന്നിരുന്നില്ല.കാരണം ഹൃദയസ്നേഹത്തിന്‍
പ്രമാണം ചോദിക്കുന്നത് വിഢിത്തരമാണെന്ന് അവര്‍ക്കറിയാമായിരുന്നു.1921 ആയതോടെ വഹാബിസം എന്ന
പേരില്‍ ഈ സ്വാഭാവികസത്യത്തെ ചോദ്യം ചെയ്യാന്‍ ഒരു വിഭാഗം രംഗതെത്തി.1946ഓടെ ജമാഅത്തെ ഇസ്ലാമിയയയും
കടന്ന് വന്നു.തികച്ചും ആധുനികതയുടെ ഉപാസകരായത് കൊണ്ട് തന്നെ യുറോപ്യന്‍ നവോത്ഥാന ശൈലികളെ
ആശ്രയിക്കാനാണ് ഇവര്‍ ശ്രമം നടത്തിയത്.പാരമ്പര്യ നിഷേധത്തിലൂടെ അഭിനവ ആശയങ്ങള്‍ ചേര്‍ത്തുവെച്ച്
പുതിയൊരു ലോകം സാധ്യമാക്കുകയായിരുന്നു ഇവരുടെ
ലക്ഷ്യം.മഖ്ദൂമി പണ്ഢിതന്‍മാരും മമ്പുറം തങ്ങമ്മാരും തലയെടുപ്പുള്ള ജ്ഞാനികളും കടന്ന
പോയ ഭൂമിയ്ല്‍ അവരെ പോലും തെറ്റ്കാരായി മുദ്രകുത്തി വസ്തുതകളെ തിരുത്തി എഴുതുന്നഘട്ടങ്ങളാണ്
പിന്നീട് നമുക്ക് കാണാന്‍ സാധിക്കുന്നത്.ഇനി നാം ചിന്തിക്കുക 1990 ന് ശേഷം കടന്ന്വന്ന
അഭിനവ ബുഝിജീവികള്‍ പറയുന്നതാണോ ശരി അതോ പ്രവാചകരോളം പഴക്കമുള്ളപണ്ഢിതമഹത്തുക്കളും
യമനിയന്‍ വിശ്വാസ(അല്‍ ഈമാന്‍ യമാനിയ്യൂന്‍)പാരമ്പര്യമുള്ളജ്ഞാനികളും ചെയ്തു കാണിച്ചുതന്നതോ
?
ഖുര്‍ആന്‍കൊണ്ടും ഹദീസ് കൊണ്ടും ഇജ്മാഅ് കൊണ്ടും സ്ഥിരപ്പെട്ടകാര്യമാണ്
മഹത്തുക്കളെ സ്മരിക്കുകയും അവരുടെ പേരുല്‍ ദാനദര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുകയെന്നത്.വിശുദ്ധഖുര്‍ആന്‍
തുടക്കം മുതല്‍ ഒടുക്കം വരെ മഹല്‍സ്മരണകള്‍ കൊണ്ട് നിറഞ്ഞതാണ്. പ്രവാചകജീവിതവും പ്രവാചകാദ്ധ്യാപനങ്ങളും
നമുക്കിന്നതിന്ന് കൂടുതല്‍ സ്ക്ഷ്യങ്ങള്‍ പറഞ്ഞ്തരുന്നു.ഇത് അല്ലാഹുവിന്‍റെ അമ്പിയാക്കളുടെയും
ഔലിയാക്കളുടെയും അവസ്ഥ.എന്നാല്‍ ലോകലോകങ്ങത്രയും പടക്കപ്പെടാന്‍ കാരണക്കാരനും ഇവരുടെയെല്ലാം
നേതാവുമായ അന്ത്യപ്രവാചകന്‍ പുണ്യപൂമേനി എന്ത്കൊണ്ടും ഇതിന്‍ അര്‍ഹതപ്പെട്ടവരാണ്.അവരെ
മാത്രം സ്മരിക്കാന്‍ പറ്റില്ലെന്ന് അവരുടെ പേരില്‍ കൂടിയിരുന്ന് സ്വലാത്ത് ചെല്ലുന്നതും
അവരുടെ അപദാനങ്ങള്‍ പാടിപ്പുകയാത്തുന്നതും ശര്‍ക്കാണെന്ന് മുദ്രകുത്തുന്നത് ഒരുതരം
കുരുട്ടുബുദ്ധിയുടെ അനന്തരഫലമാണ്.സാക്ഷാല്‍ പ്രവാചകവിരോധമാണ് ഇതിന്‍ പിന്നില്‍ തെളിഞ്ഞ്കാണുന്നത്.തിരുമേന്നി
സാധാരണക്കാരില്‍ സാധാരണക്കാരനെന്ന് തെളിയിക്കാന്‍ ഖുര്‍ആന്‍സൂക്തങ്ങളില്‍ വരെ കൃത്രിമം
കാണിച്ചവരാണ് ഇത് പറയുന്നതെന്ന് നമ്മള്‍ മറന്മ്പോകരുത്.ഇനി ഗദ്യരൂപത്തില്‍ പ്രവാചകാപദാനങ്ങള്‍
നടത്തല്‍ അനുവദനീയമാണോ എന്നതാണ് നമുക്ക് ലഭിക്കേണ്ടത്.വിശുദ്ധഖുര്‍ആനില്‍ അഹ്സാബ് സൂറത്തില്‍
അല്ലാഹു പറയുന്നു.നിശ്ചയം അല്ലാഹുവും തന്‍റെ മാലാഖമാരും നബി(സ) യുടെ മേല്‍ സ്വലാത്തും
സലാമും ചെല്ലുന്നു.സത്യവിശ്വാസികളെ,നിങ്ങള്‍ നബിയുടെ മേല്‍ സ്വലാത്തും സ്വലാമും ചൊല്ലുക . ഇവിടെ
അല്ലാഹു നബിയുടെ മേല്‍ സ്വലാത്ത്ചെല്ലുക എന്നതിന്‍റെ വിവക്ഷ ഇമാം ബുഖാരി(റ) വ്യക്തമാക്കുന്നു
അല്ലാഹു നബിയുടെ മേല്‍ സ്വലാത്ത് ചെല്ലുന്നു എന്നതിന്‍റെ സാരം മലക്കുകള്‍ക്കടുത്ത്
വെച്ച് നബിയുടെ മഹാത്മ്യങ്ങള്‍ എടുത്ത് പറയുക എന്നതാണ്(ബുഖാരി 2/707).അല്ലാഹുവും മലക്കുകളും
പ്രവാചക മഹാത്മ്യങ്ങള്‍ വിവരിക്കുന്നതിലും ഗുണമഹിമകള്‍ വര്‍ണ്ണിക്കുന്നതുലും പ്രതേകതല്‍പരരാണ്
എന്നാണ് ഇമാം ബേളാവി ഇതിനെ വിശദീകരിക്കുന്നത്.
ഞാന്‍ ചെയ്യുന്നു അതിനാല്‍
വിശ്വാസികളായ നിങ്ങളും ചെയ്തിരിക്കണമെന്ന അല്ലാഹുവിന്‍റെ കല്‍പന നാം കൂടിയിരുന്ന് പ്രവാചകപദാനങ്ങള്‍
ഉരുവിടണമെന്ന അനിവാര്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.എന്നിരിക്കെ വിശ്വാസി ഇതില്‍
നിന്നും പിന്തിരിഞ്ഞ് നില്‍ക്കുന്നത് അല്ലാഹുവിനോടുള്ള ധിക്കാരവും പ്രവാചകരോടുള്ള അവജ്ഞയുമാണ്.
റസൂലെ അങ്ങയുടെ ശ്രുതിയെ നാം ഉയര്‍ത്തിയിരിക്കുന്നു എന്ന വിശുദ്ധ സൂക്തത്തിന്‍റെ അനിവാര്യ
നിമിത്തങ്ങളാണ് വിശ്വാസികളെന്നും നാം ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ഹസ്സാനുബ്നു സാബിതിന്‍റെ
(റ) സംഭവങ്ങള്‍ പ്രസിദ്ധമാണല്ലോ.പ്രവാചകപദാനങ്ങള്‍ വാഴ്ത്തിപ്പാടാന്‍ അവര്‍ക്ക് മസ്ജിദുന്നബവിയില്‍
ഒരു മിമ്പര്‍ തന്നെ ഉണ്ടായിരുന്നു.അവരുടെ ഈശേഷി വര്‍ദ്ധിപ്പിക്കാന്‍ പ്രവാചകന്‍ അല്ലാഹുവിനോട്
പ്രാര്‍ത്ഥിക്കുകപോലും ചെയ്തിട്ടുണ്ട്.കഅബ് ബിനു സുഹൈര്‍ (റ) തന്‍റെ സവിധത്തില്‍ വന്ന്
ബാനത് സുആദ എന്ന കവിത പാടിയപ്പോയും പ്രവാചകന്‍ സശ്രദ്ധം വിക്ഷിക്കുക മാത്രമായിരുന്നു.കൂടിയിരുന്ന്
ചെല്ലുക എന്നതാണ് ശിര്‍ക്കാരോപണത്തിന്‍ നിമിത്തമായി അഭിനവകുഭുദ്ധികള്‍ കാണുന്നെതെകില്‍
അതും സത്യവിരുദ്ധമാണെന്ന് പ്രവാചകജീവിതത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു.ഒരിക്കല്‍
തിരുമേനി പള്ളിയിലേക്ക് കയറി വന്നപ്പോള്‍ സ്വഹാബികള്‍ കൂട്ടം കൂടിയിരുന്ന് മുന്‍കയിഞ്ഞ്പോയ
പ്രവാചകന്‍മാരുടെ മാഹാത്മ്യങ്ങള്‍ പരസ്പരം പറയുകയാണ്.ഇത് കണ്ട തിരുമേനി അവര്‍ക്കിടയില്‍
പോയിരുന്ന് പറഞ്ഞു ഞാന്‍ അല്ലാഹവിന്‍റെ ഹബീബാണ് അഹങ്കാരം പറയുകയല്ല.മഹാന്‍മാരുടെ അപദാന
പ്രകീര്‍ത്തനങ്ങളില്‍ പ്രവാചകരും പങ്ക് ചേര്‍ന്നതാണ് ഇവിടെ നാം കാണുന്നത്.അമ്പിയാക്കളെ
അനുസ്മരിക്കല്‍ ആരാധനയും മഹത്തുക്കളെ അനുസ്മരിക്കല്‍ പാപമോചനവുമാണെന്ന് തിരുമേനി മറ്റൊരിക്കല്‍
പറഞ്ഞിട്ടുണ്ട്.മരണപ്പെട്ടവരുടെ ഗുണങ്ങള്‍ എടുത്ത് പറയുകയും ദോഷങ്ങളെ തൊട്ട് നിശബ്ദത
പാലിക്കുകയും വേണമെന്ന് തിര്‍മുദു റിപ്പോര്‍ട്ട് ചെയ്യുന്നു.ജന്മദിവസം ഭക്ഷണം വിളമ്പുന്നതോ
വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നതോ ആണോ പ്രശ്നം ?
എങ്കില്‍ സന്തോഷഘട്ടങ്ങളില്‍
പാവപെട്ടവര്‍ക്ക് സുഭിക്ഷമായ ഭക്ഷണം ഒരുക്കാത്തവര്‍ പ്രവാചകര്‍ക്ക് മുമ്പില്‍ ഉത്തമരായിരുന്നില്ല
എന്നകാര്യം നാം ഗൗരവത്തോടെ ഓര്‍ക്കേണ്ടതുണ്ട്.ആയിശ(റ) പറയുന്നു നബി(സ) ഖദീജ(റ) പലപ്പോയും
അനുസ്മരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുക പതിവായിരുന്നു.ചിലപ്പോയെല്ലാം നബി ആടറുത്ത്
ഖദീജയുടെ സ്നേഹിതകള്‍ക്ക് വിതരണം ചെയ്യാറുണ്ട് ഇതല്ലാം കാണുമ്പോള്‍തന്നെ ഞാന്‍ പറയും
നിങ്ങള്‍ ചെയ്യുന്നത് കണ്ടാല്‍ ദുന്‍യാവില്‍ ഖദീജയല്ലാതെ പെണ്ണില്ലാതത് പോലെയാണ്.അപ്പോള്‍
നബി(സ) പറയും ഖദീജ പല ഉല്‍കൃഷ്ട ഗുണങ്ങളും ഉള്ളവരായിരുന്നു.അവരിലെനിക്ക് സന്താനങ്ങള്‍
ഉണ്ടായിട്ടുണ്ട്.(ബുഖാരി)
സഹൃദരായ അനുവാചകരേ നിങ്ങള്‍
സവിനയം ചിന്തിക്കുക ഇവിടെ പ്രശ്നം മതത്തിനോ മൗലൂദനോ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്കോ
ഒന്നുമല്ല.മറിച്ച് ജമാഅത്ത്കാരന്‍റെയും മുജാഹിദ്കാരന്‍റെയും സാക്ഷാല്‍ മസ്തിഷ്കത്തിനാണ്.മഹാന്മാരെ
അംഗീകരുക്കുക എന്ന ഔഷധമുപയോഗിച്ച് മസ്തിഷ്കം വൃത്തിയാക്കുകയെന്നതിന്‍ പകരം മതത്തിലെ
ആചാരങ്ങളെ വെട്ടി മുറിച്ച് വലിച്ചെറിഞ്ഞിട്ട് കാര്യമില്ല.അതോരു പരിഹാരമാര്‍ഗ്ഗവുമല്ല
മറിച്ച് സ്വന്തം പരാജയത്തെ സമ്മതിക്കലാണ്.
ലോകത്തെ ഏറ്റവും കൂടുതല്‍
അനുയായികളുള്ള മതമായി കൃസ്ത്യാനിസം മാറാന്‍ കാരണം പറയപ്പെടാറുണ്ട്. ആര്‍ക്കും എന്ത്തെറ്റ്
ചെയ്താലും കുമ്പസാരത്തിലൂടെ അത് പരിഹരിക്കപ്പെടുന്ന അന്ധവിശ്വാസമുണ്ട് എന്നതാണ്. സത്യത്തില്‍
ഇത് തന്നെയാണ് ഇന്നത്തെ മുജ-ജമ സഖ്യത്തിലും കണ്ട്വരുന്നത്.സുന്നികള്‍ സാധാരണ ചെയ്ത്
വരാറുള്ള ഇസ്ലാമിക തനിമയിലൂന്നിയ ആചാരങ്ങളെയെല്ലാം വലിച്ചെറിഞ്ഞ് കടന്ന്വരൂ......സമയം
കൊല്ലികളായ ആചാരങ്ങളില്ല അനുഷ്ഠാനങ്ങളില്ല.നിങ്ങള്‍ക്ക്.സ്വതന്ത്രമായി വിഹരിക്കാന്‍
സമയം ലാഭിക്കാം ആ സമയം കൂടി നിരത്തിലിറങ്ങി മുദ്രാവാക്യം വിളിക്കാം എന്ന് പറയുന്ന അഭിനവ
കൃസ്ത്യാനികളെ നാം തീര്‍ച്ചയായും അകറ്റിനിര്‍ത്തിയേ തീരൂ.
9539329239