Thursday, September 13, 2018

ഭൂമിക്കൊരു കാവലാള്‍





ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനം. കാലം കഴിയുന്തോറും ലോകത്ത് മാലിന്യങ്ങള്‍ അടിഞ്ഞ് കൂടി ഭൂമിക്ക് തന്നെ ഭാരമായി കൊണ്ടിരിക്കുകയാണ്. ഈയൊരവസ്ഥയില്‍ ഇന്ത്യ മഹാരാജ്യത്തിന്‍റെ അവസ്ഥ പരിശോധിക്കുകയാണെങ്കില്‍ ഏറെ അപലപനീയമാണ്. ദിവസം കൂടുന്തോറും പൊതുസമൂഹം പിറവിയെടുക്കുകയും ഓക്സിജന്‍ കുറഞ്ഞ് വരികയും കാര്‍ബണ്‍ഡൈ ഓക്സൈഡ് എന്ന അതിഭീമകാരമായ വിഷം അധികരിച്ച് വരുകയും ചെയ്യുന്നു. ഓക്സിജന്‍റെ അംശം അധികരിപ്പിക്കുവാനും കാര്‍ബണ്‍ഡൈ ഓക്സൈഡിന്‍റെ അംശം കുറയ്ക്കുകയും ചെയ്യുന്ന വനങ്ങളെ നശിപ്പിച്ച് കൊണ്ട് വ്യവസായ സ്ഥാപനങ്ങള്‍ പണിതുയര്‍ത്തുന്നവര്‍ പണിയുന്നത് മനുഷ്യജീവിതം താറുമാറാക്കുന്ന വിഷവാതകത്തെയാണ്. മാരക വിഷം വിതറുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കികൊണ്ടിരിക്കുന്ന ഗവണ്‍മെന്‍റ് ഈ സ്ഥാപനങ്ങള്‍ പുറത്തേക്ക് ചീറ്റിക്കളയുന്ന മാരകവിഷത്തെ തടയുന്ന വല്ല സമ്പ്രദായവും കൊണ്ടുവരേണ്ടതാണ്. പരിസ്ഥിതിക്ക് സംരക്ഷണം ഏര്‍പ്പാട് ചെയ്യാതെ മറ്റ് കാര്യങ്ങളിലേക്ക് സര്‍ക്കാരിന്‍റെ നയവും തീരുമാനങ്ങളുമെത്തുമ്പോള്‍ പരിസ്ഥിതി സംരക്ഷിക്കപ്പെടാതെ ഇല്ലാതായിത്തീരുന്നു. അത് മൂലം ഇന്ത്യക്ക് ലാഭം നേടിത്തരുന്ന പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇല്ലാതായി മാറുന്നു. ദിവസം തോറും ചെടികള്‍ നട്ട് പിടിപ്പിക്കാന്‍ ശ്രമിക്കാത്ത നമുക്ക് പ്രകൃതി സംരക്ഷണത്തിന്‍റെ ദിവസം ഒരു ചെടിയെങ്കിലും വച്ച് പിടിപ്പിക്കാമായിരുന്നു. അത് മൂലം പ്രകൃതിയെ സംരക്ഷിക്കുന്നവരില്‍ ഒരിടം നമുക്കും നേടി ലോകത്തിന് തണല്‍ വീശുന്ന മരങ്ങളെ സഹാക്കുന്നവരില്‍ നമുക്ക് ഇടം പിടിക്കാമായിരുന്നു.



മുഫ്ഹദ് മുസ്തഫ വളകൈ

No comments:

Post a Comment