Thursday, October 18, 2018

ഹിജാബ് എതിര്‍ക്കപ്പെടേണ്ടതോ

ഹിജാബ് എതിര്‍ക്കപ്പെടേണ്ടതോ
                                                                                                                                  
                                                                                                 സ്ത്രീവിഷയകമായി ഇസ്ലാം പ്രത്യശാസ്ത്രങ്ങള്‍ നിരന്തരം ചോദ്യംചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന കലുഷിതമായ ചുറ്റുപാടിലാണ് നാം ജീവിച്ച് കൊണ്ടിരിക്കുന്നത്.ഇസ്ലാം നല്‍കുന്ന ആദരവിനേയും സുരക്ഷയേയും കണ്ടില്ലെന്ന് നടിച്ച് സ്ത്രീകളെ മുറിക്കുള്ളില്‍ അടച്ച്പൂട്ടി ഗാര്‍ഹിക പീഡനമേല്‍പിക്കുന്ന മതമാണ് ഇസ്ലാമെന്ന വാദം നിരര്‍ത്ഥകമാണ്.ഗൂഗിളില്‍ നോക്കി മതം പഠിച്ചവര്‍ കീബോര്‍ഡില്‍ കൈവെച്ച് മതവിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതാണ് കാലം നേരിടുന്ന വലിയ വെല്ലുവിളി.ഹിജാബും പര്‍ദയുമില്ലാതെ പെണ്ണിന്‍ നട്ടുച്ചക്ക് നടുറോഡില്‍ ഇറങ്ങിയാലെന്താ എന്ന് ചോദിക്കുന്ന ഓണ്‍ലൈന്‍ മതപണ്ഡിതമ്മാര്‍ ഇസ്ലാമിന്‍റെ സൗന്ദര്യവും നിയമസംഹിതയുടെ യുക്തിയും തിരിച്ചറിയാതെ പോയിരിക്കുന്നുവെന്നേ അനുമാനിക്കാനാവൂ.
(സത്യവിശ്വാസികളോട് അവരുടെ ദ്രിശ്ട്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്ത്സൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊയിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നിങ്ങള്‍ പറയുക.അവരുടെ മുഖമക്കനകള്‍ കുപ്പായമുറകള്‍ക്ക് മേല്‍ അവര്‍ താഴ്ത്തികൊള്ളട്ടെ).എന്ന ഖുര്‍ആനിക വചനങ്ങള്‍ ഉയര്‍ത്തുന്ന ധാര്‍മിക മൂല്യങ്ങളാണ് സമുദായത്തെ സംസ്കരിക്കേണ്ടത്.
         സ്ത്രീത്വത്തിന് സുക്ഷയും സമൂഹത്തിന് അച്ചടക്കവും നല്‍കുന്ന വസ്ത്രധാരണ രീതിയാണ് ഈ ഖുര്‍ആനിക വചനം മുന്നോട്ട് വെക്കുന്നത്.കുഴിച്ച് മൂടപ്പെട്ടിരുന്ന സ്ത്രീ സമൂഹത്തിന്‍ ഇസ്ലാം നല്‍കിയ സ്ഥാനം അനിര്‍വചനീയമാണ്.ഇസ്ലാമില്‍ ബന്ധനത്തിന്‍റെ ചങ്ങലകളെല്ലാം മുറി്ച്ച് സംരക്ഷണത്തിന്‍റെയും സുരക്ഷയുടെയും മഹനീയമായ നിര്‍ദേശങ്ങളാണ് ഉള്‍കൊള്ളുന്നത്.സ്ത്രീയുടെ സുരക്ഷ ഹിജാബിനുള്ളില്‍ മാത്രമേ ലഭ്യമാവൂ എന്ന തിരിച്ചറിവാണ് ഇസ്ലാമിനെ ഹിജാബ് നിയമമാക്കാന്‍ പ്രേരിപ്പിക്കുന്നത്.ആണ്പെരുമാറ്റവും പെണ്പെരുമാറ്റവും ഒരുപോലെയല്ലെന്നത് നഗ്നസത്യമാണ്.ലൈംഗിക സൂക്ഷമതയും പതിവ്രതയും സാംസ്കാരിക മൂല്യങ്ങളെയാണ് ഉയര്‍ത്തികാട്ടുന്നത്.
             സ്ത്രീപുറത്തിറങ്ങിയ കാലം മുതല്‍ നടന്ന കുറ്റകൃത്യങ്ങളെ ഒന്ന് വിലയിരുത്തിയാല്‍ ഇസ്ലാമിന്‍റെ സുരക്ഷയുടെയും സംരക്ഷണത്തിന്‍റെയും യുക്തിയും മനസ്സിലാക്കാം.ബ്രായും പാന്‍റീസും വേഷമാക്കുന്നവരേക്കാളും പര്‍ദ്ധയണിയുന്ന സ്ത്രീകള്‍ ലൈംഗിക പീഡനങ്ങളില്‍ നിന്നും സുരക്ഷിതരാണെന്നത് അലംഗനീയ സത്യമാണ്.വിധവയും നിരാലംബയുമായ സ്ത്രീകള്‍ക്ക് ഉപജീവിതത്തിനായി തൊഴില്‍ ചെയ്യുന്നതിനെ ഇസ്ലാം ഒരിക്കലും വിലക്കുന്നില്ല.വീടിന് പുറത്തിറങ്ങി തൊഴില്‍ചെയ്യുമ്പോള്‍ ഇസ്ലാമിന്‍റെ വസ്ത്രധാരണയേയും മാന്യസ്വഭാവത്തേയും കാത്ത്സൂക്ഷിക്കണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട്.
 പുരുഷമ്മാരെപ്പോലെ അവള്‍ക്ക് അങ്ങാടിയില്‍ പ്രവേശനം ചെയ്യുന്നതിനെ നിരുല്സാഹപ്പെടുത്തുന്നതിന്‍റെ യുക്തി അവളുടെ ശാരീരിക പ്രകൃതം ജോലിചെയ്യാന്‍ പൂര്‍ണമായി ഇണങ്ങുന്നതല്ല എന്നതാണ്.തുടരെ മണിക്കൂറുകള്‍ ജോലിചെയ്യുമ്പോള്‍ പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് ക്ഷീണം അനുഭവപ്പെടുന്നു.ഇവിടെയും ഇസ്ലാം സ്ത്രീയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.ഹിജാബ് ധരിക്കലിലൂടെ ഒരിക്കലും ഇസ്ലാം സ്ത്രീസ്വാതന്ത്രത്തെ ഹനിക്കുന്നില്ല പകരം അവളുടെ അഭിമാനവും പതിവ്രതത്തവും ലൈംഗികപ്രേരണകളില്‍ നിന്നും സുരക്ഷ നല്‍കുകയാണ്.
     ചെറിയ കുട്ടുകളില്‍ പോലും ഹിജാബ് ഭീകരമായി ചിത്രീകരിക്കപ്പെടുന്ന പാഠങ്ങളാണ് പകര്‍ത്തപ്പെടുന്നത്.നോവലുകളിലുംഇതരസാംസ്കാരിക മാധ്യമങ്ങളിലും ഹിജാബ് ധരിച്ചവര്‍ ഭീകരബന്ധവും കുറ്റക്കാരുമായി അവതരിക്കപ്പെടുമ്പോള്‍ ഹിജാബ് ധരിച്ചവര്‍ മുഴുവനും അത്തരക്കാരാണെന്ന തെറ്റായ സന്ദേശമാണ് ആ നിഷ്കളങ്ക മനസ്സില്‍ തെളിയുന്നത്.ഈ പ്രവണത മനപ്പൂര്‍വം ഇസ്ലാം വിരോധികള്‍ ഉണ്ടാക്കിവെക്കുന്നതാണ്.
    ഹിജാബ് ധരിക്കുന്നവള്‍ നിരക്ഷയാണെന്ന വാദം തീര്‍ത്തും യുക്തിരഹിതമാണ്.ഹിജാബ് ധരിച്ചവര്‍ ധരിച്ചവര്‍ അതേ വേഷവിധാനത്തോടെ തന്നെ അവരുടെ ജോലികളിലും മറ്റുമേഖലകളിലും തൃപ്തി കണ്ടെത്തുന്നുണ്ട് എന്ന് മാത്രമല്ല പല പ്രമുഖ നേത്രത്വത്തിലും തലയെടുപ്പോടെ വിഹരിക്കുന്നു.ഹിജാബിനെ വിശദീകരിക്കുന്ന ഖുര്‍ആന്‍ സൂക്തത്തില്‍ പറയുന്നു (അതില്‍ നിങ്ങള്‍ക്ക് സുരക്ഷയുണ്ട്).ഹിജാബ് ഒരിക്കലും അവളുടെ ചിന്തകളേയും ആശയങ്ങളേയും മറക്കുന്നില്ല മറിച്ച് നിര്‍ഭയത്തോടെ സമൂഹ മധ്യത്തില്‍ നില്‍ക്കാനുള്ള ഊര്‍ജം നല്‍കുകയാണ്. തെറ്റിലേക്ക് വ്യതിചലിക്കാനുള്ള സാഹചര്യങ്ങളില്‍ നിന്നും ഹിജാബ്ധാരികളെ മാനസികമായി തയ്യാറാക്കുന്നു എന്നതിലുപരി അന്യജനങ്ങളെ ലൈംഗിക പ്രേരണകളില്‍നിന്നും തടയുന്നു എന്നതും ഹിജാബിന്‍റെ അന്തപതയിലേക്ക് വെള്ളിവെളിച്ചം വീശുന്നു.മൂത്രപുരകളിലും റെസിഡെന്‍സി റൂമുകളിലും ക്യാമറകണ്ണുകള്‍ യഥേഷ്ട്ടം അധികരിക്കുന്ന നവസാഹചര്യം പുരുഷമ്മാരിലുള്ള ലൈംഗിക ചിന്തകളുടെ വളര്‍ച്ചകളെ തുറന്നു കാട്ടുന്നുവെന്നിരിക്കെ ഈ സമൂഹത്തിന് സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് വാഗാദാനം ചെയ്യാന്‍ കഴിയുക?  ഹിജാബിനുള്ളില്‍ അവള്‍ പൂര്‍ണ സുരക്ഷിതയാണെന്നത് അവതര്‍ക്കിതം.എന്നിട്ടും വിമുഖത കാട്ടുന്നത് ഹിജാബ് ഒരു ഇസ്ലാമിക വേഷമായത് കൊണ്ട് മാത്രമാണ്.
     ഇസ്ലാമിനെ അക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന നവലിബറല്‍ ചിന്താഗതിക്കാരുടെ മഞ്ഞപിത്തം ബാധിച്ച കണ്ണുകളിലാണ് ഹിജാബിന്‍റെ മൂല്യങ്ങള്‍ പതിയാത്തത്.ഇതിനെ സമൂഹത്തില്‍ മോശമായി ചിത്രീകരിക്കാന്‍ ഇവര്‍ തന്നെ മുന്നോട്ട് വന്നതാണ് സമൂഹം നേരിട്ടിരിക്കുന്ന ദുരന്തം. പര്‍ദ്ധ കേരളീയ വസ്ത്രമല്ല എന്ന വളഞ്ഞ വാദവുമായി പര്‍ദ്ധക്കെതിരെ തിരിയുന്നവര്‍ കേരളത്തിന്‍ പൊതുവായും തനതായും ഒരു വസ്ത്ര രീതി ഉണ്ടോ എന്ന് കൂടി ചിന്തിക്കണം.നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സാരി വിപണി കീഴടക്കുന്നതിന് മുമ്പേ തന്നെ പര്‍ദ്ധ കേരളീയ വിപണിഴിലെത്തിയിട്ടുണ്ടെന്നാണ് വാസ്തവം.
       തൊലിയുരിഞ്ഞ മിഠായി മണ്ണില്‍ വീണാല്‍ ചെളിപുളരും എന്നാല്‍ തൊലിക്കുള്ളിലെ മിഠായി സുരക്ഷിതമാണല്ലോ എന്ന ലളിതമായ ഉദാഹരണം മതി എതിര്‍ക്കുന്നവര്‍ക്ക് ഇസ്ലാമിന്‍റെ  വസ്ത്രധാരയുടെ കാഴ്ച്ചപ്പാടിനെ ഉള്‍കൊള്ളാന്‍.ചുരുക്കത്തില്‍ ഇസ്ലാമിക വസ്ത്രധാരണ സ്ത്രീയെ പ്രയാസമാക്കുന്നതല്ല മറിച്ച് സ്വാതന്ത്രത്തോടെ,സമാധാനത്തോടെ വിഹരിക്കാന്‍ അവകാശം നല്‍കുകയണ് 
                                                                                                                             muffu518@gmail.com

No comments:

Post a Comment