Thursday, July 27, 2017

തകർക്കപ്പടുന്ന മുസ്ലിം ഐക്യം
   
അധർമ്മവും അരാജകത്വവും അഴിഞ്ഞാടിയ സമുദായത്തിനെ പ്റവാചകൻ മുഹമ്മദ് നബി സമാധാനത്തിനേയും ധർമ്മത്തിനേയും അണികൾക്കിടയിലെ പരസ്പരം ഐക്യത്തിനേയും കൊണ്ട് വരുകയും അധർമ്മത്തിനേയും അരാജകത്വത്തിനേയും തച്ച്തകർക്കുകയുണ്ടായി.ആപ്റവാചകൻ്റെ സമുദായം പല കാപാലികരുടെയും ആസൂത്രണത്തിന്റെ പിറകിൽ തമ്മിലടിച്ച് പരസ്പരമുണ്ടായ ഐക്യത്തിനെ അവരുടെ ആസൂത്രണത്തിൻ വേണ്ടി ബലിയർപ്പിക്കുകയുണ്ടായി.
       സമുദായത്തിനിടയിൽ പരസ്പരം ഐക്യം ഉണ്ടാക്കേണ്ടവർ പറഞ്ഞു തീർത്ത് ഒന്നിക്കേണ്ടവിടെ അനൈക്യം രൂപപ്പെടുത്തുകയും വിശ്വാസികൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരേസമയം ഒരുസ്ഥലത്ത് തോളോട് തോൾ ചേർന്ന് നിൽക്കേണ്ടവർ ആരാധനാലയങ്ങളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും വേർതിരിക്കുകയും ചെയ്യുന്നത് കാപാലികരുടെ ആസൂത്രണത്തിൻ ഫലം നൽകുന്നു. 
           ഇസ്റാഈൽ കാപാലികരുടെ ആക്രമണത്തിൻ ഇരയായ ഫലസ്തീനികളുടെ കണ്ണീർ ഒപ്പിയെടുത്തതിൻ്റെ പേരിൽ ഇസ്റാഈൽ അനുകൂലിയായ ഡൊണാൾഡ് ടൃംപിൻ്റെ ആസൂത്രണത്തിൻ പിറകിൽ പല മുസ്‌ലിം അനുകൂല രാഷ്ട്രങ്ങളും ഖത്തറാനൊട് നിസ്സഹകരണം പ്രക്യാപിക്കുകയുണ്ടായി .ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത് മുസ്‌ലിം സമുദായത്തിനിടയിൽ ഭിന്നത ഉടലെടുക്കുകയും പല പ്രശ്നങ്ങളിലും  മുസ്‌ലിം മതസ്തരെ ഉൾകൊള്ളിച്ച് അവരെ കുറ്റവാളികളായി ചിത്രീകരിക്കലാകും .അശ്ഫാഖുല്ല ഖാനും മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും തോളോട് തോൾചേർന്ന് നേടിയ സ്വതന്ത്ര ഇന്ത്യ യിൽ തന്നെ മുസ്‌ലിം മതസ്തരുടെ അനൈക്യം മൂലം മുന്നോട്ടുള്ള പ്രയാണം ദുഷ്കരമാണ്.
               ഇനി ഈ ലോകം അവസാനിക്കുന്നതിൻ മുമ്പ് ഇവർ ഒന്നിച്ചില്ലെങ്കിൽ  പല രാഷ്ട്രങ്ങളിൽ നിന്നും മുസ്‌ലിം മതസ്തർക്ക് പുറത്ത് കടക്കേണ്ടി വരുകയും പല കേസുകളിലും അവർ ഇരയാകേണ്ടി വരുകയും ചെയ്യും
               മുഫ്ഹദ് മുസ്തഫ വളക്കൈMuffu518@gmail.com

No comments:

Post a Comment