Thursday, September 13, 2018


സാലറി ചലഞ്ച്; സര്ക്കാര് ഉദ്യോഗസ്ഥര്ക്കുള്ള ദുരന്തം
കേരളം നേരിട്ട വന് ദുരന്തമായ പ്രളയത്തില്നിന്ന് എല്ലാം താറുമാറായിപ്പോയ കേരളത്തെ പുനര്നിര്മിച്ച് പ്രതാപത്തിലേക്ക് വീണ്ടെടുക്കാന് മുഖ്യമന്ത്രി നിര്ദേശിച്ച സാലറി ചലഞ്ച് സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് മേല് അടിച്ചേല്പ്പിക്കുന്നത് കേരളത്തെ മറ്റൊരു ദുരന്തത്തിലേക്ക് വലിച്ചിടുന്ന ചലഞ്ചായി മാറിപ്പോകും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ സുഖജീവിതത്തിന്‍ വേണ്ടി ലഭിക്കുന്ന ശമ്പളത്തെ നിര്‍ബന്ധപൂര്‍വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കുമ്പോള്‍ ഒരു കുടുംബം യാതൊരു വരുമാനവും ലഭിക്കാതെ പട്ടിണികിടക്കുകയാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കാതെ പോവരുത്.
ഗവണ്‍മെന്‍റിന്‍റെ നല്ലതായ നടത്തിപ്പിന് വേണ്ടി രാപ്പകല്‍ ഭേദമന്യേ അഹോരാത്രം കഷ്ടപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കുടുംബം പുലര്‍ത്തുവാന്‍ വേണ്ടി മാത്രം തികയുന്ന ഒരു മാസത്തെ ശമ്പളം കേരളത്തിന് നഷ്ടപ്പെട്ട് പോയത് വീണ്ടെടുക്കുവാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കലോട് കൂടി ഒരു കുടുംബം യാതൊരു വരുമാനവുമില്ലാതെ പട്ടിണിയെന്ന വന്‍ ദൂരന്തത്തിലേക്ക് വലിച്ചിടുകയാണ് സാലറി ചലഞ്ച് എന്ന പേരില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ട് പോരുന്നത്.
തന്‍റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ വിമുഖത കാണിച്ച ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ജോലിയില്‍നിന്നും പിരിച്ച് വിടുമ്പോള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കുടുംബത്തെ പറ്റിയും ജീവിതശൈലിയെ പറ്റിയും അന്വേഷിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടുണ്ടോ?.. എന്ന് നാം അന്വേഷിക്കേണ്ടതുണ്ട്.
ഒരു മാസത്തെ ശമ്പളത്തില്‍നിന്നും തനിക്കും തന്‍റെ കുടുംബത്തിനും ആവശ്യമുള്ളത് എഴുതി മിച്ചമായതില്‍നിന്ന് ദൂരിതാശ്വാസ ഫണ്ടിലേക്ക് നിര്‍ദേശിക്കേണ്ടതായിരുന്നു മുഖ്യമന്ത്രി. മറിച്ച് അദ്ദേഹം ചെയ്തത് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു.
                           മുഫ്ഹദ് മുസ്ഥഫ വളക്കൈ                                                                 9539329239


No comments:

Post a Comment