Thursday, September 13, 2018

ചുടുചോരയുടെ മണമുള്ള പുണ്യ ഭൂമി

ചുടുചോരയുടെ മണമുള്ള പുണ്യ ഭൂമി

       ഇസ്രാഈലിന്‍റെ തലസ്ഥാനമായി ജറൂസലമിനെ അമേരിക്കന്‍ ഭരണാധികാരി ഡോണാള്‍ഡ് ട്രംപ് പ്രസ്താവന ഇറക്കിയത് മുതല്‍ ജറൂസലമിലെ പുണ്യ ഭൂമിയായ ഖുദുസില്‍ നിന്ന് കേള്‍ക്കുന്നത് രക്തം ചാലിട്ടൊഴുകുന്നതിന്‍റെ ശബ്ദമാണ്.

       ഇസ്രാഈല്‍ സൈന്യം ഫലസ്തീന്‍ ജനതയ്ക്കെതിരെ റബ്ബര്‍ ബുള്ളറ്റും അത് പോലെയുള്ള മാരകായുധങ്ങളും ഉപയോഗിക്കുമ്പോള്‍ ഫലസ്തീന്‍ ജനത കൈകരുത്ത് കൊണ്ടും കല്ല് കൊണ്ടും അവര്‍ക്ക് മറുപടി കൊടുക്കുകയാണ്. ഇസ്രാഈല്‍ സൈന്യത്തിന്‍റെ അക്രമണം ഫലസ്തീന്‍ സൈനികര്‍ക്കു പുറമെ ഫലസ്തീന്‍ ജനതയിലുമെത്തി. ഇതിനാലും രക്തദാഹം തീരാത്ത ഇസ്രാഈല്‍ സൈന്യം ഫലസ്തീന്‍ ജനതയെ ശുശ്രൂശിക്കുന്ന നേഴ്സ്മാരേയും തേടിയെത്തി. ഇതിനുള്ള ഒരുദാഹരണം മാത്രമാണ് റസാന്‍ നജ്ജാര്‍ എന്ന നേഴ്സിനെ ജൂത സൈന്യം വെടിവെച്ച് കൊന്നത്.

       നേഴ്സ് എന്ന് സൂചന നല്‍കുന്ന വെളുത്ത വസ്ത്രവും നേഴ്സുമാരുടെ അടയാളമായ കൈപ്പൊക്കിക്കൊണ്ടും പരിശോധിക്കാനെത്തിയ റസാന്‍ നജ്ജാറിനെ അവര്‍ വെടിവെച്ച് വീഴ്ത്തി.

       കാലങ്ങളായി ഇസ്രാഈല്‍ ഫലസ്തീന്‍ ജനതയോട് തുടരുന്ന ക്രൂരതയില്‍ അണപ്പൊട്ടിയ രോഷമായിരുന്നു അഹദ് തമീമി എന്ന പെണ്‍ കുട്ടിയിലൂടെ ലോകം കണ്ടത്. ഇസ്രാഈല്‍ സൈന്യം കല്ലേര്‍ നടത്തിയവര്‍ക്കെതിരെ നടത്തിയ റബ്ബര്‍ ബുള്ളറ്റ് വെടിവെയ്പ്പില്‍ പതിനഞ്ചുകാരനായ ബന്ധുവിന് ഗുരുതര പരുക്കേറ്റന്ന് അറിഞ്ഞതോടെയാണ് അഹദ് തമീമിയുടെ പ്രതിഷേധം തുടങ്ങിയത്. ഇതിനാല്‍ അവള്‍ അധിനിവിഷ്ട വെസ്റ്റ് ബേങ്കിലെ നബിസലേഹില്‍ തന്‍റെ വീടിന്‍ സമീപം ആയുധമേന്തി നിന്ന രണ്ട് ഇസ്രാഈല്‍ സൈനികരുടെ മുഖത്തടിച്ച് പ്രതിഷേധിക്കുകയായിരുന്നു.

       2017 ഡിസംബര്‍ 19നാണ് ഇസ്രാഈല്‍ സൈന്യം തമീമയെയും മാതാവിനെയും അറസ്റ്റ് ചെയ്തത്. റാമല്ലയില്‍ ഇസ്രാഈല്‍ സൈനിക കോടതി തമീമിക്കെതിരെ 12 കുറ്റങ്ങളാണ് ചുമത്തിയത്. വിചാരണയ്ക്കിടെ നീ എങ്ങനെയാണ് ഞങ്ങളുടെ സൈനികരെ അടിച്ചത് എന്ന് ചോദിച്ചപ്പോള്‍, എന്‍റെ വിലങ്ങ് അഴിക്കൂ ഞാന്‍ കാണിച്ചു തരാം എന്നായിരുന്നു അവളുടെ മറുപടി. അതിനാല്‍ അവളെ എട്ട് മാസം തടവില്‍ വെക്കുകയായിരുന്നു ഇസ്രാഈല്‍ സൈന്യം.

                                                                                       മുഫ്ഹദ് മുസ്ഥഫ വളക്കൈ

                                                                                       MUFFU518@GMAIL.COM

No comments:

Post a Comment