Sunday, December 16, 2018

നീതി നിഷേധമോ ഇതിനുള്ള മറുപടി?





                      നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ സനല്‍കുമാറെന്ന യുവാവിനെ ഡിവൈ.എസ്.പി കാറിനുമുന്നിലേക്ക് തള്ളിയിട്ടു ദാരുണ സംഭവത്തിന് ഒരു മാസം തികഞ്ഞിരിക്കുന്നു.2018 നവംബര്‍ 5 തങ്കളാഴച്ച വൈകീട്ട് പണി കഴിഞ്ഞ് വരുന്ന വഴിയില്‍  നെയ്യാറ്റിന്‍കര കൊടുങ്ങാവിള ജങ്ഷനിലെത്തിയ സനല്‍ വീട്ടു സാധനങ്ങള്‍ വാങ്ങാനായി സമീപത്തെ കടയില്‍ കയറി.ഇതിനിടയില്‍ അങ്ങോട്ട് കയറി വന്ന ഡിവൈ.എസ്.പി ഹരികുമാര്‍ തന്‍റെ വാഹനത്തിനു തടസ്സം സൃഷ്ടിച്ചു  കാര്‍ നിര്‍ത്തിയെന്നു പറഞ്ഞു ആക്രോശിച്ച് സനല്‍ കുമാറിനെ റോഡിലേക്ക് തള്ളിയിടുകയും അതുവഴി വന്ന കാറ് സനല്‍ കുമാറിനെ ഇടിച്ച് പരുക്കേല്‍പിക്കുകയും ചെയ്തു.കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തുയതിനാല്‍ ചികില്‍സ ലഭിക്കാതെ സനല്‍ കുമാര്‍ മരണത്തിനു കീഴടങ്ങി.
                    അന്വേഷണം തുടക്കത്തില്‍ മന്ദഗതിയിലായിരുന്നു.ഒരാഴ്ച പിന്നിട്ടും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 13ന് സംഭവസ്ഥലത്ത് സനലിന്‍റെ ഭാര്യ വിജിയും സഹോദരിയും നിരാഹാര സമരം തുടങ്ങി.ഇതിനിടയില്‍ പ്രതി ഡിവൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.
                          ഇതിനാല്‍ സനലിന്‍റെ ഭാര്യക്ക് ജോലി നല്‍കണമെന്ന് ഡി.ജി.പി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ മന്ത്രിമാരായ കെ.കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ജോലിയും നഷ്ടപരിഹാരവും ഉറപ്പുനല്‍കി.ഡിവൈ.എസ്.പിയുടെ മരണത്തോടെ ലഭിച്ച വാഗ്ദാനങ്ങളെല്ലാം വാക്കിലൊതുങ്ങി.ലഭിക്കേണ്ട നഷ്ടപരിഹാരം പോലും ലഭിച്ചില്ല.
                ഇനി ഇവര്‍ക്ക് എത്രനാള്‍ സമരപന്തലില്‍ കഴിയേണ്ടി വരും?കിട്ടാനുള്ള നീതി എന്ന് ലഭിക്കും?സര്‍ക്കാര്‍ വാഗ്ദാനം എന്ന് പൂര്‍ത്തീകരിക്കും?എല്ലാത്തിനും ഉത്തരം പറയേണ്ട മുഖ്യമന്ത്രി എന്ന് വാ തുറക്കും?
                                                                                                  JUDJMENT

No comments:

Post a Comment