Thursday, September 13, 2018

ഭൂമിക്കൊരു കാവലാള്‍





ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനം. കാലം കഴിയുന്തോറും ലോകത്ത് മാലിന്യങ്ങള്‍ അടിഞ്ഞ് കൂടി ഭൂമിക്ക് തന്നെ ഭാരമായി കൊണ്ടിരിക്കുകയാണ്. ഈയൊരവസ്ഥയില്‍ ഇന്ത്യ മഹാരാജ്യത്തിന്‍റെ അവസ്ഥ പരിശോധിക്കുകയാണെങ്കില്‍ ഏറെ അപലപനീയമാണ്. ദിവസം കൂടുന്തോറും പൊതുസമൂഹം പിറവിയെടുക്കുകയും ഓക്സിജന്‍ കുറഞ്ഞ് വരികയും കാര്‍ബണ്‍ഡൈ ഓക്സൈഡ് എന്ന അതിഭീമകാരമായ വിഷം അധികരിച്ച് വരുകയും ചെയ്യുന്നു. ഓക്സിജന്‍റെ അംശം അധികരിപ്പിക്കുവാനും കാര്‍ബണ്‍ഡൈ ഓക്സൈഡിന്‍റെ അംശം കുറയ്ക്കുകയും ചെയ്യുന്ന വനങ്ങളെ നശിപ്പിച്ച് കൊണ്ട് വ്യവസായ സ്ഥാപനങ്ങള്‍ പണിതുയര്‍ത്തുന്നവര്‍ പണിയുന്നത് മനുഷ്യജീവിതം താറുമാറാക്കുന്ന വിഷവാതകത്തെയാണ്. മാരക വിഷം വിതറുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കികൊണ്ടിരിക്കുന്ന ഗവണ്‍മെന്‍റ് ഈ സ്ഥാപനങ്ങള്‍ പുറത്തേക്ക് ചീറ്റിക്കളയുന്ന മാരകവിഷത്തെ തടയുന്ന വല്ല സമ്പ്രദായവും കൊണ്ടുവരേണ്ടതാണ്. പരിസ്ഥിതിക്ക് സംരക്ഷണം ഏര്‍പ്പാട് ചെയ്യാതെ മറ്റ് കാര്യങ്ങളിലേക്ക് സര്‍ക്കാരിന്‍റെ നയവും തീരുമാനങ്ങളുമെത്തുമ്പോള്‍ പരിസ്ഥിതി സംരക്ഷിക്കപ്പെടാതെ ഇല്ലാതായിത്തീരുന്നു. അത് മൂലം ഇന്ത്യക്ക് ലാഭം നേടിത്തരുന്ന പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇല്ലാതായി മാറുന്നു. ദിവസം തോറും ചെടികള്‍ നട്ട് പിടിപ്പിക്കാന്‍ ശ്രമിക്കാത്ത നമുക്ക് പ്രകൃതി സംരക്ഷണത്തിന്‍റെ ദിവസം ഒരു ചെടിയെങ്കിലും വച്ച് പിടിപ്പിക്കാമായിരുന്നു. അത് മൂലം പ്രകൃതിയെ സംരക്ഷിക്കുന്നവരില്‍ ഒരിടം നമുക്കും നേടി ലോകത്തിന് തണല്‍ വീശുന്ന മരങ്ങളെ സഹാക്കുന്നവരില്‍ നമുക്ക് ഇടം പിടിക്കാമായിരുന്നു.



മുഫ്ഹദ് മുസ്തഫ വളകൈ

താജ് മഹൽ ഇന്ത്യക്ക് ഭാരമോ

*താജ് മഹൽ ഇന്ത്യക്ക് ഭാരമോ*
ഇന്ത്യ എന്ന ജനാതിപത്യ മതേതര മഹാ രാജ്യം ത്രീവ ഹിന്ദു പാർട്ടികളുടെ കയ്യിലകപ്പെട്ട വർഗീയതയുടെ അണയാത്ത വിഷം കുടിച് ഇല്ലാതായി തീരുകയാണ്.
ഈ വർഗീയ നേതാക്കളുടെ അടുത്ത അജണ്ട എന്നത് ചരിത്രത്തിൽ തങ്ക ലീപികളാൽ എഴുതപ്പെട്ട ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയ പത്നി മുംതാസ് മഹാലിന് പണിതുയർത്തിയ താജ്മഹൽ ശിവ ക്ഷേത്രമാക്കുക എന്നതാണ്.
യുപിയുടെ ഭരണം ഏറ്റടുത്ത ഉടനെ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എടുത്ത തീരുമാനം താജ്മഹൽ ടൂറിസ്റ് പട്ടികയിൽ നിന്നും ഒഴിവാക്കുക എന്നതാണ്. ഇത് പോലുത്ത പല തീരുമാനങ്ങൾ എടുക്കളോട് കൂടി ഇന്ത്യ മുസ്ലിം ചരിത്രമുറങ്ങാത്ത ഇന്ത്യ ആയി മാറും.ഷാജഹാൻ ചക്രവർത്തി നിർമിച്ച താജ്മഹൽ ശിവക്ഷേത്രം ആണെന്നും രാജപുത്രൻ രാജമാൻ നിർമിച്ച തേജോ മഹൽ ആണെന്നും വർഗീയ തിമിരം ബാധിച്ച യുപി ഭരണാധികാരിയും മറ്റ് ത്രീവ ഹിന്ദുക്കളും പറഞ്ഞു പരത്തി.
ഇതിനായി അവർ അവലംബിച്ചത് താജ്മഹൽ 'ദി ട്രൂത്ത് സ്റ്റോറി' എന്ന വ്യാജ ചരിത്ര പുസ്തകമാണ്.
ധാരാളം പുരാണ സ്മാരകങ്ങൾ വിണ്ടെടുത്ത പ്രമുഖ പുരാണ ശാസ്ത്രകനൻ കെ.കെ മുഹമ്മദ് എന്ന മലയാളി ഇങ്ങനെ ഒരു ക്ഷേത്രത്തെ പറ്റി ഞാൻ കേട്ടിട്ട് പോലുമില്ലെന്ന് വ്യക്തമാക്കിയതാണ്.
ഇത് വർഗീയ വാദികൾ നശിപ്പിക്കാൻ പോകുന്ന ഒരു സ്മാരക ത്തിന്റെ മാത്രം അവസ്ഥയാണ്.ഇതേ വർഗീയ വാദികൾ തന്നെയാണ് ബാബരി മസ്ജിദ് തകർത്തതും.മുസ്ലിം സ്മാരകങ്ങൾ തകർക്കാൻ ഇറങ്ങി തിരിച്ച വർഗീയ വാദികളുടെ അടുത്ത ഇര കുത്തബ് മിനാർ ആയിരിക്കാം.ഇവരിൽ നിന്നും ഇന്ത്യ എപ്പോഴാന്നോ രക്ഷപ്പെടുന്നത് അന്ന് ഇന്ത്യ ഒരു മതേതരത്വ ഇൻഡ്യ ആകും.അതിനാവട്ടെ ഞമ്മുടെ ഓരോ കാൽവെപ്പും.
 ‌                                                                            മുഫ്ഹദ് മുസ്തഫ വളക്കൈ

                                                                               MUFFU518@GMAIL.COM

ചുടുചോരയുടെ മണമുള്ള പുണ്യ ഭൂമി

ചുടുചോരയുടെ മണമുള്ള പുണ്യ ഭൂമി

       ഇസ്രാഈലിന്‍റെ തലസ്ഥാനമായി ജറൂസലമിനെ അമേരിക്കന്‍ ഭരണാധികാരി ഡോണാള്‍ഡ് ട്രംപ് പ്രസ്താവന ഇറക്കിയത് മുതല്‍ ജറൂസലമിലെ പുണ്യ ഭൂമിയായ ഖുദുസില്‍ നിന്ന് കേള്‍ക്കുന്നത് രക്തം ചാലിട്ടൊഴുകുന്നതിന്‍റെ ശബ്ദമാണ്.

       ഇസ്രാഈല്‍ സൈന്യം ഫലസ്തീന്‍ ജനതയ്ക്കെതിരെ റബ്ബര്‍ ബുള്ളറ്റും അത് പോലെയുള്ള മാരകായുധങ്ങളും ഉപയോഗിക്കുമ്പോള്‍ ഫലസ്തീന്‍ ജനത കൈകരുത്ത് കൊണ്ടും കല്ല് കൊണ്ടും അവര്‍ക്ക് മറുപടി കൊടുക്കുകയാണ്. ഇസ്രാഈല്‍ സൈന്യത്തിന്‍റെ അക്രമണം ഫലസ്തീന്‍ സൈനികര്‍ക്കു പുറമെ ഫലസ്തീന്‍ ജനതയിലുമെത്തി. ഇതിനാലും രക്തദാഹം തീരാത്ത ഇസ്രാഈല്‍ സൈന്യം ഫലസ്തീന്‍ ജനതയെ ശുശ്രൂശിക്കുന്ന നേഴ്സ്മാരേയും തേടിയെത്തി. ഇതിനുള്ള ഒരുദാഹരണം മാത്രമാണ് റസാന്‍ നജ്ജാര്‍ എന്ന നേഴ്സിനെ ജൂത സൈന്യം വെടിവെച്ച് കൊന്നത്.

       നേഴ്സ് എന്ന് സൂചന നല്‍കുന്ന വെളുത്ത വസ്ത്രവും നേഴ്സുമാരുടെ അടയാളമായ കൈപ്പൊക്കിക്കൊണ്ടും പരിശോധിക്കാനെത്തിയ റസാന്‍ നജ്ജാറിനെ അവര്‍ വെടിവെച്ച് വീഴ്ത്തി.

       കാലങ്ങളായി ഇസ്രാഈല്‍ ഫലസ്തീന്‍ ജനതയോട് തുടരുന്ന ക്രൂരതയില്‍ അണപ്പൊട്ടിയ രോഷമായിരുന്നു അഹദ് തമീമി എന്ന പെണ്‍ കുട്ടിയിലൂടെ ലോകം കണ്ടത്. ഇസ്രാഈല്‍ സൈന്യം കല്ലേര്‍ നടത്തിയവര്‍ക്കെതിരെ നടത്തിയ റബ്ബര്‍ ബുള്ളറ്റ് വെടിവെയ്പ്പില്‍ പതിനഞ്ചുകാരനായ ബന്ധുവിന് ഗുരുതര പരുക്കേറ്റന്ന് അറിഞ്ഞതോടെയാണ് അഹദ് തമീമിയുടെ പ്രതിഷേധം തുടങ്ങിയത്. ഇതിനാല്‍ അവള്‍ അധിനിവിഷ്ട വെസ്റ്റ് ബേങ്കിലെ നബിസലേഹില്‍ തന്‍റെ വീടിന്‍ സമീപം ആയുധമേന്തി നിന്ന രണ്ട് ഇസ്രാഈല്‍ സൈനികരുടെ മുഖത്തടിച്ച് പ്രതിഷേധിക്കുകയായിരുന്നു.

       2017 ഡിസംബര്‍ 19നാണ് ഇസ്രാഈല്‍ സൈന്യം തമീമയെയും മാതാവിനെയും അറസ്റ്റ് ചെയ്തത്. റാമല്ലയില്‍ ഇസ്രാഈല്‍ സൈനിക കോടതി തമീമിക്കെതിരെ 12 കുറ്റങ്ങളാണ് ചുമത്തിയത്. വിചാരണയ്ക്കിടെ നീ എങ്ങനെയാണ് ഞങ്ങളുടെ സൈനികരെ അടിച്ചത് എന്ന് ചോദിച്ചപ്പോള്‍, എന്‍റെ വിലങ്ങ് അഴിക്കൂ ഞാന്‍ കാണിച്ചു തരാം എന്നായിരുന്നു അവളുടെ മറുപടി. അതിനാല്‍ അവളെ എട്ട് മാസം തടവില്‍ വെക്കുകയായിരുന്നു ഇസ്രാഈല്‍ സൈന്യം.

                                                                                       മുഫ്ഹദ് മുസ്ഥഫ വളക്കൈ

                                                                                       MUFFU518@GMAIL.COM

സാലറി ചലഞ്ച്; സര്ക്കാര് ഉദ്യോഗസ്ഥര്ക്കുള്ള ദുരന്തം
കേരളം നേരിട്ട വന് ദുരന്തമായ പ്രളയത്തില്നിന്ന് എല്ലാം താറുമാറായിപ്പോയ കേരളത്തെ പുനര്നിര്മിച്ച് പ്രതാപത്തിലേക്ക് വീണ്ടെടുക്കാന് മുഖ്യമന്ത്രി നിര്ദേശിച്ച സാലറി ചലഞ്ച് സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് മേല് അടിച്ചേല്പ്പിക്കുന്നത് കേരളത്തെ മറ്റൊരു ദുരന്തത്തിലേക്ക് വലിച്ചിടുന്ന ചലഞ്ചായി മാറിപ്പോകും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ സുഖജീവിതത്തിന്‍ വേണ്ടി ലഭിക്കുന്ന ശമ്പളത്തെ നിര്‍ബന്ധപൂര്‍വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കുമ്പോള്‍ ഒരു കുടുംബം യാതൊരു വരുമാനവും ലഭിക്കാതെ പട്ടിണികിടക്കുകയാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കാതെ പോവരുത്.
ഗവണ്‍മെന്‍റിന്‍റെ നല്ലതായ നടത്തിപ്പിന് വേണ്ടി രാപ്പകല്‍ ഭേദമന്യേ അഹോരാത്രം കഷ്ടപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കുടുംബം പുലര്‍ത്തുവാന്‍ വേണ്ടി മാത്രം തികയുന്ന ഒരു മാസത്തെ ശമ്പളം കേരളത്തിന് നഷ്ടപ്പെട്ട് പോയത് വീണ്ടെടുക്കുവാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കലോട് കൂടി ഒരു കുടുംബം യാതൊരു വരുമാനവുമില്ലാതെ പട്ടിണിയെന്ന വന്‍ ദൂരന്തത്തിലേക്ക് വലിച്ചിടുകയാണ് സാലറി ചലഞ്ച് എന്ന പേരില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ട് പോരുന്നത്.
തന്‍റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ വിമുഖത കാണിച്ച ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ജോലിയില്‍നിന്നും പിരിച്ച് വിടുമ്പോള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കുടുംബത്തെ പറ്റിയും ജീവിതശൈലിയെ പറ്റിയും അന്വേഷിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടുണ്ടോ?.. എന്ന് നാം അന്വേഷിക്കേണ്ടതുണ്ട്.
ഒരു മാസത്തെ ശമ്പളത്തില്‍നിന്നും തനിക്കും തന്‍റെ കുടുംബത്തിനും ആവശ്യമുള്ളത് എഴുതി മിച്ചമായതില്‍നിന്ന് ദൂരിതാശ്വാസ ഫണ്ടിലേക്ക് നിര്‍ദേശിക്കേണ്ടതായിരുന്നു മുഖ്യമന്ത്രി. മറിച്ച് അദ്ദേഹം ചെയ്തത് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു.
                           മുഫ്ഹദ് മുസ്ഥഫ വളക്കൈ                                                                 9539329239