Tuesday, October 23, 2018

മൗലീദാഘോഷത്തിന്‍റെ ഇസ്ലാമിക മാനം


മൗലീദാഘോഷത്തിന്‍റെ ഇസ്ലാമിക മാനം

വിശ്വാസിയുടെ സ്നേഹപാത്രവും പ്രതീക്ഷാകേന്ദ്രവുമാണല്ലോ തിരു നബി (സ).അവരെ സ്നേഹിക്കല്‍ വിശ്വാസ പൂര്‍ത്തീകരണത്തിന്‍റെ ഭാഗമാണ്.പ്രവാചകസ്നേഹമില്ലാത്ത ഹൃദയം ഇടിഞ്ഞ് പൊളിഞ്ഞവീട്പോലെയാണെന്ന് ജ്ഞാനികള്‍ പറഞ്ഞിട്ടുണ്ട്.ഭൗതികമായ സര്‍വ്വവസ്തുക്കളെക്കാള്‍ പ്രവാചകസ്നേഹമാണ് പരമപ്രധാനമെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസും സ്ഥീകരിച്ചിട്ടുണ്ട് എന്നിരിക്കെ തിരുജന്മമുഹൂര്‍ത്തങ്ങള്‍ കടന്ന് വരുമ്പോള്‍ മനുഷ്യകുലത്തിനു കൈവന്ന ഒരു വലിയ അനുഗ്രഹമെന്ന വസ്തുതയെ മുന്‍നിര്‍ത്തി ഹൃദയം തുറന്ന് സന്തോഷിക്കലും പ്രവാചകഅപദാനങ്ങള്‍ ഉരുവിടലും ആ മഹല്‍ജീവിതത്തിന്‍റെ അനുഗ്രഹീത സംഭവങ്ങള്‍ അയവിറക്കലും സ്വഭാവികമാണ്.ഇതൊരാളുടെ ഹൃദയസ്നേഹത്തിന്‍റെ ആധിക്യത്തെയാണ് പ്രധിനധീകരിക്കുന്നത്.അല്ലാഹുവിനേയും റസൂലിനേയും ഹൃദയമായി തിരിച്ചറിഞ്ഞൊരു വിശ്വാസി മുന്‍മാതൃകകളോ പ്രേരണകളോ ഇല്ലാതെ തന്നെ ഇത് അനുവര്‍ത്തിച്ചിര്ക്കുന്നതുമാണ്.കാരണം ഹൃദയമാണ് ഇത് തീരുമാനിക്കുന്നത്. ഹൃദയത്തിന്‍റെ ദൈവികബന്ധം ഇതിന്‍ വയികാണിക്കുന്നു.
പ്രവാചകരുടെ കാലത്ത് തന്നെ ഇസ്ലാം കടന്ന്വന്ന കേരളത്തില്‍ ഇസ്ലാമിക തനിമയിലൂന്നുയ ജീവിതമുറകളാണ് അനുവര്‍ത്തിക്കപ്പെട്ടത്.നിര്‍ബന്ധാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പുറമെ പ്രവാചകരുമായി ഹൃദയബന്ധം സ്ഥാപിച്ചവരായിരുന്നു ഇവിടത്തെ ജ്ഞാനികള്‍.അത്കൊണ്ട്തന്നെ പ്രവാചകാപദാനങ്ങള്‍ കൊണ്ടും മാഹാത്മ്യവിവരങ്ങള്‍ കൊണ്ടും മുഖരിതമായൊരന്തരീക്ഷം സൃഷ്ട്ടിച്ച് കൊണ്ടാണ് അവരവിടെ ഇസ്ലാമിക നവോത്ഥാനം സാധ്യമാക്കിയത്.അന്നിതിന്‍റെ പ്രാമാണികതയെയോ പ്രസക്തിയേയോ ചോദ്യം ചെയ്യാന്‍ ബുദ്ധിയുള്ള ഒരു ജ്ഞാനിയും മുന്നോട്ട് വന്നിരുന്നില്ല.കാരണം ഹൃദയസ്നേഹത്തിന്‍ പ്രമാണം ചോദിക്കുന്നത് വിഢിത്തരമാണെന്ന് അവര്‍ക്കറിയാമായിരുന്നു.1921 ആയതോടെ വഹാബിസം എന്ന പേരില്‍ ഈ സ്വാഭാവികസത്യത്തെ ചോദ്യം ചെയ്യാന്‍ ഒരു വിഭാഗം രംഗതെത്തി.1946ഓടെ ജമാഅത്തെ ഇസ്ലാമിയയയും കടന്ന് വന്നു.തികച്ചും ആധുനികതയുടെ ഉപാസകരായത് കൊണ്ട് തന്നെ യുറോപ്യന്‍ നവോത്ഥാന ശൈലികളെ ആശ്രയിക്കാനാണ് ഇവര്‍ ശ്രമം നടത്തിയത്.പാരമ്പര്യ നിഷേധത്തിലൂടെ അഭിനവ ആശയങ്ങള്‍ ചേര്‍ത്തുവെച്ച് പുതിയൊരു ലോകം  സാധ്യമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.മഖ്ദൂമി പണ്ഢിതന്‍മാരും മമ്പുറം തങ്ങമ്മാരും തലയെടുപ്പുള്ള ജ്ഞാനികളും കടന്ന പോയ ഭൂമിയ്ല്‍ അവരെ പോലും തെറ്റ്കാരായി മുദ്രകുത്തി വസ്തുതകളെ തിരുത്തി എഴുതുന്നഘട്ടങ്ങളാണ് പിന്നീട് നമുക്ക് കാണാന്‍ സാധിക്കുന്നത്.ഇനി നാം ചിന്തിക്കുക 1990 ന് ശേഷം കടന്ന്വന്ന അഭിനവ ബുഝിജീവികള്‍ പറയുന്നതാണോ ശരി അതോ പ്രവാചകരോളം പഴക്കമുള്ളപണ്ഢിതമഹത്തുക്കളും യമനിയന്‍ വിശ്വാസ(അല്‍ ഈമാന്‍ യമാനിയ്യൂന്‍)പാരമ്പര്യമുള്ളജ്ഞാനികളും ചെയ്തു കാണിച്ചുതന്നതോ ?
ഖുര്‍ആന്‍കൊണ്ടും ഹദീസ് കൊണ്ടും ഇജ്മാഅ് കൊണ്ടും സ്ഥിരപ്പെട്ടകാര്യമാണ് മഹത്തുക്കളെ സ്മരിക്കുകയും അവരുടെ പേരുല്‍ ദാനദര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുകയെന്നത്.വിശുദ്ധഖുര്‍ആന്‍ തുടക്കം മുതല്‍ ഒടുക്കം വരെ മഹല്‍സ്മരണകള്‍ കൊണ്ട് നിറഞ്ഞതാണ്. പ്രവാചകജീവിതവും പ്രവാചകാദ്ധ്യാപനങ്ങളും നമുക്കിന്നതിന്ന് കൂടുതല്‍ സ്ക്ഷ്യങ്ങള്‍ പറഞ്ഞ്തരുന്നു.ഇത് അല്ലാഹുവിന്‍റെ അമ്പിയാക്കളുടെയും ഔലിയാക്കളുടെയും അവസ്ഥ.എന്നാല്‍ ലോകലോകങ്ങത്രയും പടക്കപ്പെടാന്‍ കാരണക്കാരനും ഇവരുടെയെല്ലാം നേതാവുമായ അന്ത്യപ്രവാചകന്‍ പുണ്യപൂമേനി എന്ത്കൊണ്ടും ഇതിന്‍ അര്‍ഹതപ്പെട്ടവരാണ്.അവരെ മാത്രം സ്മരിക്കാന്‍ പറ്റില്ലെന്ന് അവരുടെ പേരില്‍ കൂടിയിരുന്ന് സ്വലാത്ത് ചെല്ലുന്നതും അവരുടെ അപദാനങ്ങള്‍ പാടിപ്പുകയാത്തുന്നതും ശര്‍ക്കാണെന്ന് മുദ്രകുത്തുന്നത് ഒരുതരം കുരുട്ടുബുദ്ധിയുടെ അനന്തരഫലമാണ്.സാക്ഷാല്‍ പ്രവാചകവിരോധമാണ് ഇതിന്‍ പിന്നില്‍ തെളിഞ്ഞ്കാണുന്നത്.തിരുമേന്നി സാധാരണക്കാരില്‍ സാധാരണക്കാരനെന്ന് തെളിയിക്കാന്‍ ഖുര്‍ആന്‍സൂക്തങ്ങളില്‍ വരെ കൃത്രിമം കാണിച്ചവരാണ് ഇത് പറയുന്നതെന്ന് നമ്മള്‍ മറന്മ്പോകരുത്.ഇനി ഗദ്യരൂപത്തില്‍ പ്രവാചകാപദാനങ്ങള്‍ നടത്തല്‍ അനുവദനീയമാണോ എന്നതാണ് നമുക്ക് ലഭിക്കേണ്ടത്.വിശുദ്ധഖുര്‍ആനില്‍ അഹ്സാബ് സൂറത്തില്‍ അല്ലാഹു പറയുന്നു.നിശ്ചയം അല്ലാഹുവും തന്‍റെ മാലാഖമാരും നബി(സ) യുടെ മേല്‍ സ്വലാത്തും സലാമും ചെല്ലുന്നു.സത്യവിശ്വാസികളെ,നിങ്ങള്‍ നബിയുടെ മേല്‍ സ്വലാത്തും സ്വലാമും ചൊല്ലുക . ഇവിടെ അല്ലാഹു നബിയുടെ മേല്‍ സ്വലാത്ത്ചെല്ലുക എന്നതിന്‍റെ വിവക്ഷ ഇമാം ബുഖാരി(റ) വ്യക്തമാക്കുന്നു അല്ലാഹു നബിയുടെ മേല്‍ സ്വലാത്ത് ചെല്ലുന്നു എന്നതിന്‍റെ സാരം മലക്കുകള്‍ക്കടുത്ത് വെച്ച് നബിയുടെ മഹാത്മ്യങ്ങള്‍ എടുത്ത് പറയുക എന്നതാണ്(ബുഖാരി 2/707).അല്ലാഹുവും മലക്കുകളും പ്രവാചക മഹാത്മ്യങ്ങള്‍ വിവരിക്കുന്നതിലും ഗുണമഹിമകള്‍ വര്‍ണ്ണിക്കുന്നതുലും പ്രതേകതല്‍പരരാണ് എന്നാണ് ഇമാം ബേളാവി ഇതിനെ വിശദീകരിക്കുന്നത്.




ഞാന്‍ ചെയ്യുന്നു അതിനാല്‍ വിശ്വാസികളായ നിങ്ങളും ചെയ്തിരിക്കണമെന്ന അല്ലാഹുവിന്‍റെ കല്‍പന നാം കൂടിയിരുന്ന് പ്രവാചകപദാനങ്ങള്‍ ഉരുവിടണമെന്ന അനിവാര്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.എന്നിരിക്കെ വിശ്വാസി ഇതില്‍ നിന്നും പിന്തിരിഞ്ഞ് നില്‍ക്കുന്നത് അല്ലാഹുവിനോടുള്ള ധിക്കാരവും പ്രവാചകരോടുള്ള അവജ്ഞയുമാണ്. റസൂലെ അങ്ങയുടെ ശ്രുതിയെ നാം ഉയര്‍ത്തിയിരിക്കുന്നു എന്ന വിശുദ്ധ സൂക്തത്തിന്‍റെ അനിവാര്യ നിമിത്തങ്ങളാണ് വിശ്വാസികളെന്നും നാം ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ഹസ്സാനുബ്നു സാബിതിന്‍റെ (റ) സംഭവങ്ങള്‍ പ്രസിദ്ധമാണല്ലോ.പ്രവാചകപദാനങ്ങള്‍ വാഴ്ത്തിപ്പാടാന്‍ അവര്‍ക്ക് മസ്ജിദുന്നബവിയില്‍ ഒരു മിമ്പര്‍ തന്നെ ഉണ്ടായിരുന്നു.അവരുടെ ഈശേഷി വര്‍ദ്ധിപ്പിക്കാന്‍ പ്രവാചകന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകപോലും ചെയ്തിട്ടുണ്ട്.കഅബ് ബിനു സുഹൈര്‍ (റ) തന്‍റെ സവിധത്തില്‍ വന്ന് ബാനത് സുആദ എന്ന കവിത പാടിയപ്പോയും പ്രവാചകന്‍ സശ്രദ്ധം വിക്ഷിക്കുക മാത്രമായിരുന്നു.കൂടിയിരുന്ന് ചെല്ലുക എന്നതാണ് ശിര്‍ക്കാരോപണത്തിന്‍ നിമിത്തമായി അഭിനവകുഭുദ്ധികള്‍ കാണുന്നെതെകില്‍ അതും സത്യവിരുദ്ധമാണെന്ന് പ്രവാചകജീവിതത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു.ഒരിക്കല്‍ തിരുമേനി പള്ളിയിലേക്ക് കയറി വന്നപ്പോള്‍ സ്വഹാബികള്‍ കൂട്ടം കൂടിയിരുന്ന് മുന്‍കയിഞ്ഞ്പോയ പ്രവാചകന്‍മാരുടെ മാഹാത്മ്യങ്ങള്‍ പരസ്പരം പറയുകയാണ്.ഇത് കണ്ട തിരുമേനി അവര്‍ക്കിടയില്‍ പോയിരുന്ന് പറഞ്ഞു ഞാന്‍ അല്ലാഹവിന്‍റെ ഹബീബാണ് അഹങ്കാരം പറയുകയല്ല.മഹാന്‍മാരുടെ അപദാന പ്രകീര്‍ത്തനങ്ങളില്‍ പ്രവാചകരും പങ്ക് ചേര്‍ന്നതാണ് ഇവിടെ നാം കാണുന്നത്.അമ്പിയാക്കളെ അനുസ്മരിക്കല്‍ ആരാധനയും മഹത്തുക്കളെ അനുസ്മരിക്കല്‍ പാപമോചനവുമാണെന്ന് തിരുമേനി മറ്റൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.മരണപ്പെട്ടവരുടെ ഗുണങ്ങള്‍ എടുത്ത് പറയുകയും ദോഷങ്ങളെ തൊട്ട് നിശബ്ദത പാലിക്കുകയും വേണമെന്ന് തിര്‍മുദു റിപ്പോര്‍ട്ട് ചെയ്യുന്നു.ജന്മദിവസം ഭക്ഷണം വിളമ്പുന്നതോ വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നതോ ആണോ പ്രശ്നം ?
എങ്കില്‍ സന്തോഷഘട്ടങ്ങളില്‍ പാവപെട്ടവര്‍ക്ക് സുഭിക്ഷമായ ഭക്ഷണം ഒരുക്കാത്തവര്‍ പ്രവാചകര്‍ക്ക് മുമ്പില്‍ ഉത്തമരായിരുന്നില്ല എന്നകാര്യം നാം ഗൗരവത്തോടെ ഓര്‍ക്കേണ്ടതുണ്ട്.ആയിശ(റ) പറയുന്നു നബി(സ) ഖദീജ(റ) പലപ്പോയും അനുസ്മരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുക പതിവായിരുന്നു.ചിലപ്പോയെല്ലാം നബി ആടറുത്ത് ഖദീജയുടെ സ്നേഹിതകള്‍ക്ക് വിതരണം ചെയ്യാറുണ്ട് ഇതല്ലാം കാണുമ്പോള്‍തന്നെ ഞാന്‍ പറയും നിങ്ങള്‍ ചെയ്യുന്നത് കണ്ടാല്‍ ദുന്‍യാവില്‍ ഖദീജയല്ലാതെ പെണ്ണില്ലാതത് പോലെയാണ്.അപ്പോള്‍ നബി(സ) പറയും ഖദീജ പല ഉല്‍കൃഷ്ട ഗുണങ്ങളും ഉള്ളവരായിരുന്നു.അവരിലെനിക്ക് സന്താനങ്ങള്‍ ഉണ്ടായിട്ടുണ്ട്.(ബുഖാരി)
സഹൃദരായ അനുവാചകരേ നിങ്ങള്‍ സവിനയം ചിന്തിക്കുക ഇവിടെ പ്രശ്നം മതത്തിനോ മൗലൂദനോ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്കോ ഒന്നുമല്ല.മറിച്ച് ജമാഅത്ത്കാരന്‍റെയും മുജാഹിദ്കാരന്‍റെയും സാക്ഷാല്‍ മസ്തിഷ്കത്തിനാണ്.മഹാന്മാരെ അംഗീകരുക്കുക എന്ന ഔഷധമുപയോഗിച്ച് മസ്തിഷ്കം വൃത്തിയാക്കുകയെന്നതിന്‍ പകരം മതത്തിലെ ആചാരങ്ങളെ വെട്ടി മുറിച്ച് വലിച്ചെറിഞ്ഞിട്ട് കാര്യമില്ല.അതോരു പരിഹാരമാര്‍ഗ്ഗവുമല്ല മറിച്ച് സ്വന്തം പരാജയത്തെ സമ്മതിക്കലാണ്.
ലോകത്തെ ഏറ്റവും കൂടുതല്‍ അനുയായികളുള്ള മതമായി കൃസ്ത്യാനിസം മാറാന്‍ കാരണം പറയപ്പെടാറുണ്ട്. ആര്‍ക്കും എന്ത്തെറ്റ് ചെയ്താലും കുമ്പസാരത്തിലൂടെ അത് പരിഹരിക്കപ്പെടുന്ന അന്ധവിശ്വാസമുണ്ട് എന്നതാണ്. സത്യത്തില്‍ ഇത് തന്നെയാണ് ഇന്നത്തെ മുജ-ജമ സഖ്യത്തിലും കണ്ട്വരുന്നത്.സുന്നികള്‍ സാധാരണ ചെയ്ത് വരാറുള്ള ഇസ്ലാമിക തനിമയിലൂന്നിയ ആചാരങ്ങളെയെല്ലാം വലിച്ചെറിഞ്ഞ് കടന്ന്വരൂ......സമയം കൊല്ലികളായ ആചാരങ്ങളില്ല അനുഷ്ഠാനങ്ങളില്ല.നിങ്ങള്‍ക്ക്.സ്വതന്ത്രമായി വിഹരിക്കാന്‍ സമയം ലാഭിക്കാം ആ സമയം കൂടി നിരത്തിലിറങ്ങി മുദ്രാവാക്യം വിളിക്കാം എന്ന് പറയുന്ന അഭിനവ കൃസ്ത്യാനികളെ നാം തീര്‍ച്ചയായും അകറ്റിനിര്‍ത്തിയേ തീരൂ.


                                                                                                                muffu518@gmail.com

                                                                                                                 9539329239

Thursday, October 18, 2018

ഹിജാബ് എതിര്‍ക്കപ്പെടേണ്ടതോ

ഹിജാബ് എതിര്‍ക്കപ്പെടേണ്ടതോ
                                                                                                                                  
                                                                                                 സ്ത്രീവിഷയകമായി ഇസ്ലാം പ്രത്യശാസ്ത്രങ്ങള്‍ നിരന്തരം ചോദ്യംചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന കലുഷിതമായ ചുറ്റുപാടിലാണ് നാം ജീവിച്ച് കൊണ്ടിരിക്കുന്നത്.ഇസ്ലാം നല്‍കുന്ന ആദരവിനേയും സുരക്ഷയേയും കണ്ടില്ലെന്ന് നടിച്ച് സ്ത്രീകളെ മുറിക്കുള്ളില്‍ അടച്ച്പൂട്ടി ഗാര്‍ഹിക പീഡനമേല്‍പിക്കുന്ന മതമാണ് ഇസ്ലാമെന്ന വാദം നിരര്‍ത്ഥകമാണ്.ഗൂഗിളില്‍ നോക്കി മതം പഠിച്ചവര്‍ കീബോര്‍ഡില്‍ കൈവെച്ച് മതവിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതാണ് കാലം നേരിടുന്ന വലിയ വെല്ലുവിളി.ഹിജാബും പര്‍ദയുമില്ലാതെ പെണ്ണിന്‍ നട്ടുച്ചക്ക് നടുറോഡില്‍ ഇറങ്ങിയാലെന്താ എന്ന് ചോദിക്കുന്ന ഓണ്‍ലൈന്‍ മതപണ്ഡിതമ്മാര്‍ ഇസ്ലാമിന്‍റെ സൗന്ദര്യവും നിയമസംഹിതയുടെ യുക്തിയും തിരിച്ചറിയാതെ പോയിരിക്കുന്നുവെന്നേ അനുമാനിക്കാനാവൂ.
(സത്യവിശ്വാസികളോട് അവരുടെ ദ്രിശ്ട്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്ത്സൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊയിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നിങ്ങള്‍ പറയുക.അവരുടെ മുഖമക്കനകള്‍ കുപ്പായമുറകള്‍ക്ക് മേല്‍ അവര്‍ താഴ്ത്തികൊള്ളട്ടെ).എന്ന ഖുര്‍ആനിക വചനങ്ങള്‍ ഉയര്‍ത്തുന്ന ധാര്‍മിക മൂല്യങ്ങളാണ് സമുദായത്തെ സംസ്കരിക്കേണ്ടത്.
         സ്ത്രീത്വത്തിന് സുക്ഷയും സമൂഹത്തിന് അച്ചടക്കവും നല്‍കുന്ന വസ്ത്രധാരണ രീതിയാണ് ഈ ഖുര്‍ആനിക വചനം മുന്നോട്ട് വെക്കുന്നത്.കുഴിച്ച് മൂടപ്പെട്ടിരുന്ന സ്ത്രീ സമൂഹത്തിന്‍ ഇസ്ലാം നല്‍കിയ സ്ഥാനം അനിര്‍വചനീയമാണ്.ഇസ്ലാമില്‍ ബന്ധനത്തിന്‍റെ ചങ്ങലകളെല്ലാം മുറി്ച്ച് സംരക്ഷണത്തിന്‍റെയും സുരക്ഷയുടെയും മഹനീയമായ നിര്‍ദേശങ്ങളാണ് ഉള്‍കൊള്ളുന്നത്.സ്ത്രീയുടെ സുരക്ഷ ഹിജാബിനുള്ളില്‍ മാത്രമേ ലഭ്യമാവൂ എന്ന തിരിച്ചറിവാണ് ഇസ്ലാമിനെ ഹിജാബ് നിയമമാക്കാന്‍ പ്രേരിപ്പിക്കുന്നത്.ആണ്പെരുമാറ്റവും പെണ്പെരുമാറ്റവും ഒരുപോലെയല്ലെന്നത് നഗ്നസത്യമാണ്.ലൈംഗിക സൂക്ഷമതയും പതിവ്രതയും സാംസ്കാരിക മൂല്യങ്ങളെയാണ് ഉയര്‍ത്തികാട്ടുന്നത്.
             സ്ത്രീപുറത്തിറങ്ങിയ കാലം മുതല്‍ നടന്ന കുറ്റകൃത്യങ്ങളെ ഒന്ന് വിലയിരുത്തിയാല്‍ ഇസ്ലാമിന്‍റെ സുരക്ഷയുടെയും സംരക്ഷണത്തിന്‍റെയും യുക്തിയും മനസ്സിലാക്കാം.ബ്രായും പാന്‍റീസും വേഷമാക്കുന്നവരേക്കാളും പര്‍ദ്ധയണിയുന്ന സ്ത്രീകള്‍ ലൈംഗിക പീഡനങ്ങളില്‍ നിന്നും സുരക്ഷിതരാണെന്നത് അലംഗനീയ സത്യമാണ്.വിധവയും നിരാലംബയുമായ സ്ത്രീകള്‍ക്ക് ഉപജീവിതത്തിനായി തൊഴില്‍ ചെയ്യുന്നതിനെ ഇസ്ലാം ഒരിക്കലും വിലക്കുന്നില്ല.വീടിന് പുറത്തിറങ്ങി തൊഴില്‍ചെയ്യുമ്പോള്‍ ഇസ്ലാമിന്‍റെ വസ്ത്രധാരണയേയും മാന്യസ്വഭാവത്തേയും കാത്ത്സൂക്ഷിക്കണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട്.
 പുരുഷമ്മാരെപ്പോലെ അവള്‍ക്ക് അങ്ങാടിയില്‍ പ്രവേശനം ചെയ്യുന്നതിനെ നിരുല്സാഹപ്പെടുത്തുന്നതിന്‍റെ യുക്തി അവളുടെ ശാരീരിക പ്രകൃതം ജോലിചെയ്യാന്‍ പൂര്‍ണമായി ഇണങ്ങുന്നതല്ല എന്നതാണ്.തുടരെ മണിക്കൂറുകള്‍ ജോലിചെയ്യുമ്പോള്‍ പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് ക്ഷീണം അനുഭവപ്പെടുന്നു.ഇവിടെയും ഇസ്ലാം സ്ത്രീയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.ഹിജാബ് ധരിക്കലിലൂടെ ഒരിക്കലും ഇസ്ലാം സ്ത്രീസ്വാതന്ത്രത്തെ ഹനിക്കുന്നില്ല പകരം അവളുടെ അഭിമാനവും പതിവ്രതത്തവും ലൈംഗികപ്രേരണകളില്‍ നിന്നും സുരക്ഷ നല്‍കുകയാണ്.
     ചെറിയ കുട്ടുകളില്‍ പോലും ഹിജാബ് ഭീകരമായി ചിത്രീകരിക്കപ്പെടുന്ന പാഠങ്ങളാണ് പകര്‍ത്തപ്പെടുന്നത്.നോവലുകളിലുംഇതരസാംസ്കാരിക മാധ്യമങ്ങളിലും ഹിജാബ് ധരിച്ചവര്‍ ഭീകരബന്ധവും കുറ്റക്കാരുമായി അവതരിക്കപ്പെടുമ്പോള്‍ ഹിജാബ് ധരിച്ചവര്‍ മുഴുവനും അത്തരക്കാരാണെന്ന തെറ്റായ സന്ദേശമാണ് ആ നിഷ്കളങ്ക മനസ്സില്‍ തെളിയുന്നത്.ഈ പ്രവണത മനപ്പൂര്‍വം ഇസ്ലാം വിരോധികള്‍ ഉണ്ടാക്കിവെക്കുന്നതാണ്.
    ഹിജാബ് ധരിക്കുന്നവള്‍ നിരക്ഷയാണെന്ന വാദം തീര്‍ത്തും യുക്തിരഹിതമാണ്.ഹിജാബ് ധരിച്ചവര്‍ ധരിച്ചവര്‍ അതേ വേഷവിധാനത്തോടെ തന്നെ അവരുടെ ജോലികളിലും മറ്റുമേഖലകളിലും തൃപ്തി കണ്ടെത്തുന്നുണ്ട് എന്ന് മാത്രമല്ല പല പ്രമുഖ നേത്രത്വത്തിലും തലയെടുപ്പോടെ വിഹരിക്കുന്നു.ഹിജാബിനെ വിശദീകരിക്കുന്ന ഖുര്‍ആന്‍ സൂക്തത്തില്‍ പറയുന്നു (അതില്‍ നിങ്ങള്‍ക്ക് സുരക്ഷയുണ്ട്).ഹിജാബ് ഒരിക്കലും അവളുടെ ചിന്തകളേയും ആശയങ്ങളേയും മറക്കുന്നില്ല മറിച്ച് നിര്‍ഭയത്തോടെ സമൂഹ മധ്യത്തില്‍ നില്‍ക്കാനുള്ള ഊര്‍ജം നല്‍കുകയാണ്. തെറ്റിലേക്ക് വ്യതിചലിക്കാനുള്ള സാഹചര്യങ്ങളില്‍ നിന്നും ഹിജാബ്ധാരികളെ മാനസികമായി തയ്യാറാക്കുന്നു എന്നതിലുപരി അന്യജനങ്ങളെ ലൈംഗിക പ്രേരണകളില്‍നിന്നും തടയുന്നു എന്നതും ഹിജാബിന്‍റെ അന്തപതയിലേക്ക് വെള്ളിവെളിച്ചം വീശുന്നു.മൂത്രപുരകളിലും റെസിഡെന്‍സി റൂമുകളിലും ക്യാമറകണ്ണുകള്‍ യഥേഷ്ട്ടം അധികരിക്കുന്ന നവസാഹചര്യം പുരുഷമ്മാരിലുള്ള ലൈംഗിക ചിന്തകളുടെ വളര്‍ച്ചകളെ തുറന്നു കാട്ടുന്നുവെന്നിരിക്കെ ഈ സമൂഹത്തിന് സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് വാഗാദാനം ചെയ്യാന്‍ കഴിയുക?  ഹിജാബിനുള്ളില്‍ അവള്‍ പൂര്‍ണ സുരക്ഷിതയാണെന്നത് അവതര്‍ക്കിതം.എന്നിട്ടും വിമുഖത കാട്ടുന്നത് ഹിജാബ് ഒരു ഇസ്ലാമിക വേഷമായത് കൊണ്ട് മാത്രമാണ്.
     ഇസ്ലാമിനെ അക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന നവലിബറല്‍ ചിന്താഗതിക്കാരുടെ മഞ്ഞപിത്തം ബാധിച്ച കണ്ണുകളിലാണ് ഹിജാബിന്‍റെ മൂല്യങ്ങള്‍ പതിയാത്തത്.ഇതിനെ സമൂഹത്തില്‍ മോശമായി ചിത്രീകരിക്കാന്‍ ഇവര്‍ തന്നെ മുന്നോട്ട് വന്നതാണ് സമൂഹം നേരിട്ടിരിക്കുന്ന ദുരന്തം. പര്‍ദ്ധ കേരളീയ വസ്ത്രമല്ല എന്ന വളഞ്ഞ വാദവുമായി പര്‍ദ്ധക്കെതിരെ തിരിയുന്നവര്‍ കേരളത്തിന്‍ പൊതുവായും തനതായും ഒരു വസ്ത്ര രീതി ഉണ്ടോ എന്ന് കൂടി ചിന്തിക്കണം.നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സാരി വിപണി കീഴടക്കുന്നതിന് മുമ്പേ തന്നെ പര്‍ദ്ധ കേരളീയ വിപണിഴിലെത്തിയിട്ടുണ്ടെന്നാണ് വാസ്തവം.
       തൊലിയുരിഞ്ഞ മിഠായി മണ്ണില്‍ വീണാല്‍ ചെളിപുളരും എന്നാല്‍ തൊലിക്കുള്ളിലെ മിഠായി സുരക്ഷിതമാണല്ലോ എന്ന ലളിതമായ ഉദാഹരണം മതി എതിര്‍ക്കുന്നവര്‍ക്ക് ഇസ്ലാമിന്‍റെ  വസ്ത്രധാരയുടെ കാഴ്ച്ചപ്പാടിനെ ഉള്‍കൊള്ളാന്‍.ചുരുക്കത്തില്‍ ഇസ്ലാമിക വസ്ത്രധാരണ സ്ത്രീയെ പ്രയാസമാക്കുന്നതല്ല മറിച്ച് സ്വാതന്ത്രത്തോടെ,സമാധാനത്തോടെ വിഹരിക്കാന്‍ അവകാശം നല്‍കുകയണ് 
                                                                                                                             muffu518@gmail.com